ന്യൂഡല്‍ഹി: രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം അറുപത് ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 88600 ആയി ഉയര്‍ന്നു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 5992533 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 1124 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 94503 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം നിലവില്‍ 956402 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 4941628 പേരാണ് രോഗമുക്തി നേടിയത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 20419 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതുരുടെ എണ്ണം 1321176 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 430 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 35191 ആയി ഉയര്‍ന്നു. നിലവില്‍ 269119 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 1016450 പേരാണ് രോഗമുക്തി നേടിയത്.
ആന്ധ്രപ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 7293 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 668751 ആയി ഉയര്‍ന്നു. 57 പേരാണ് വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 5663 ആയി ഉയര്‍ന്നു. നിലവില്‍ 65794 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 597294 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം കര്‍ണാടകയിലും തമിഴ്നാട്ടിലും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കര്‍ണാടകയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 8811 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 566023 ആയി ഉയര്‍ന്നു. 86 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 8503 ആയി ഉയര്‍ന്നു. നിലവില്‍ 101782 ആക്ടീവ് കേസുകളാണ് ഉള്ളത്.
തമിഴ്നാട്ടില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 5647 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 575017 ആയി ഉയര്‍ന്നു. 85 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 9233 ആയി ഉയര്‍ന്നു.
Spike of 88,600 new #COVID19 cases & 1,124 deaths reported in India, in the last 24 hours.
COVID case tally stands at 59,92,533 including 9,56,402 active cases, 49,41,628 cured/discharged/migrated & 94,503 deaths: Ministry of Health & Family Welfare pic.twitter.com/VgZaTigtka
— ANI (@ANI) September 27, 2020
Discussion about this post