ന്യൂഡല്‍ഹി: ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഉമാ ഭാരതിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഉമാ ഭാരതി തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അവര്‍ ട്വീറ്റില്‍ കുറിച്ചു.
അതേസമയം തനിക്ക് രോഗ ലക്ഷണങ്ങളൊന്നുമില്ലെന്നും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നേരിയ തോതില്‍ പനിയുണ്ടായിരുന്നതായും അതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത് എന്നുമാണ് അവര്‍ അറിയിച്ചത്.
‘ഞാനിപ്പോള്‍ ഹരിദ്വാറിനും ഋഷികേശിനുമടുത്തുള്ള വന്ദേ മാതരം കുഞ്ജില്‍ ക്വാറന്റൈനിലാണ്. നാല് ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഒരു കൊവിഡ് ടെസ്റ്റ് കൂടി നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരിശോധനഫലം വന്നതിന് ശേഷം ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും’ എന്നാണ് ഉമാഭാരതി ട്വീറ്ററില്‍ കുറിച്ചത്.
१) मै आपकी जानकारी मै यह डाल रही हू की मैंने आज अपनी पहाड़ की यात्रा के समाप्ति के अन्तिम दिन प्रशासन को आग्रह करके कोरोना टेस्ट के टीम को बुलवाया क्यूँकि मुझे ३ दिन से हलका बुख़ार था ।
— Uma Bharti (@umasribharti) September 26, 2020
















Discussion about this post