കൊല്‍ക്കത്ത: ബംഗാളില്‍ അടുത്തമാസം മുതല്‍ തീയ്യേറ്ററുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്ത് തീയ്യേറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ച ആദ്യ സംസ്ഥാനം കൂടിയാണ് ബംഗാള്‍. അടുത്ത മാസം ദുര്‍ഗ പൂജ ആഘോഷത്തിന് മുന്നോടിയായി തീയേറ്ററുകള്‍ തുറക്കും.
നാടകം, സംഗീത പരിപാടി, ഡാന്‍സ് പരിപാടി, മാജിക് ഷോ തുടങ്ങിയവയും ആരംഭിക്കും. 50 പേര് അടങ്ങുന്നതാവും ഓരോ കൂട്ടായ്മകളും. ഒക്ടോബര്‍ ഒന്ന് മുതല്‍ തന്നെ എല്ലാ ഇളവുകളും നിലവില്‍ വരുമെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി ട്വിറ്ററിലൂടെ അറിയിച്ചത്.
അതേസമയം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട തീയ്യേറ്ററുകള്‍ തുറക്കാന്‍ കേന്ദ്രം ഇതുവരെ അനുമതി നല്‍കിയിട്ടില്ല. മാര്‍ച്ച് മധ്യത്തോടെയാണ് രാജ്യത്തെ തീയ്യേറ്ററുകള്‍ അടച്ചുപൂട്ടിയത്. ആറ് മാസം കൊണ്ട് ഇന്ത്യന്‍ സിനിമാ വ്യവസായത്തിന് എല്ലാ ഭാഷകളിലുമായി 3000 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
To return to normalcy, Jatras, Plays, OATs, Cinemas & all musical, dance, recital & magic shows shall be allowed to function with 50 participants or less from 1 Oct, subject to adherence to physical distancing norms, wearing of masks & compliance to precautionary protocols.
— Mamata Banerjee (@MamataOfficial) September 26, 2020
Discussion about this post