കൊച്ചി: പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കോവിഡിനെ തടയാന്‍ വാക്‌സിനായുള്ള കാത്തിരിപ്പിലാണ് രാജ്യം ഒന്നടങ്കം. എന്നാല്‍ കോവിഡ് വാക്‌സിന്‍ വിപണിയിലെത്തിയാലും രാജ്യത്തെ 135 കോടി ജനങ്ങള്‍ക്കും അത് ലഭ്യമാകുക എന്നത് വെല്ലുവിളിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കൃത്യമായ സുരക്ഷാസംവിധാനത്തോടെ മാത്രമേ ഇത്രയും അളവില്‍ വാക്‌സീന്‍ രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളിലടക്കം എത്തിക്കാനും സൂക്ഷിക്കാനും സാധിക്കൂ. ഇതിനായി പരിചയസമ്പന്നരായ ആരോഗ്യ പ്രവര്‍ത്തകരുടെ സംഘം തന്നെ ആവശ്യമായി വരും
രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും വാക്‌സീന്‍ ലഭ്യമാകാന്‍ 2024 വരെയെങ്കിലുമാകുമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അഡാര്‍ പുണെവാല നേരത്തെ പറഞ്ഞിരുന്നു. ഈ വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വാകിസിന്‍ രാജ്യം മുഴുവന്‍ ലഭ്യമാക്കാന്‍ 80,000 കോടിയില്‍ അധികം വേണ്ടിവരുമെന്നും അദ്ദേഹം വിലയിരുത്തുന്നു.
വാക്‌സീന്‍ കൈകാര്യം ചെയ്യാനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി ലക്ഷക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരെ പരിശീലിപ്പിച്ചെടുക്കേണ്ടതുണ്ട്. വര്‍ഷങ്ങള്‍ നീണ്ട രോഗപ്രതിരോധ പദ്ധതി തന്നെ വേണ്ടിവരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
Discussion about this post