മാസ്‌ക് ധരിക്കണമെന്ന് യാത്രക്കാരനോട് ആവശ്യപ്പെട്ട ബസ് കണ്ടക്ടര്‍ക്ക് മര്‍ദ്ദനം; സംഭവം കൊറോണ വൈറസ് വ്യാപനം തലയ്ക്ക് മീതെ നില്‍ക്കുന്ന മുംബൈയില്‍

മുംബൈ: കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പ്രതിരോധം മാസ്‌ക് മാത്രമാണ്. ഒപ്പം സാനിറ്റൈസറും. എന്നാല്‍ പലരും ഈ പ്രതിരോധത്തിന് തയ്യാറാവുന്നില്ല എന്നതാണ് വാസ്തവം. അതിനുള്ള ഉദാഹരണമാണ് ഇപ്പോള്‍ മുംബൈയില്‍ നിന്നും വരുന്നത്. മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ട കണ്ടക്ടറെ യാത്രക്കാരന്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മുംബൈയിലെ അന്ധേരിയിലാണ് സംഭവം.

ബസില്‍ കയറുമ്പോള്‍ യാത്രക്കാരന്‍ മാസ്‌ക് ധരിച്ചിരുന്നില്ല. ഇത് കണ്ട് മാസ്‌ക് ധരിക്കാന്‍ കണ്ടക്ടര്‍ ഇയാളോട് ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് കൊവിഡ് ഇല്ലെന്നായിരുന്നു ഇയാളുടെ വിശദീകരണം. വീണ്ടും മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ കണ്ടക്ടറെ മര്‍ദ്ദിക്കുകയായിരുന്നു.

മര്‍ദ്ദനത്തില്‍ കണ്ടക്ടര്‍ക്ക് സാരമായി പരിക്കേറ്റു. ഭയന്ദറില്‍ നിന്ന് അന്ധേരിയിലെ മരോലിലേക്കുള്ള ബസിലെ കണ്ടക്ടര്‍ സൈനാഥ് ഖര്‍പഡെയ്ക്കാണ് മര്‍ദ്ദനമേറ്റത്. ആക്രമണത്തിന് പിന്നാലെ യാത്രക്കാരന്‍ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് കണ്ടക്ടര്‍ പോലീസില്‍ പരാതി നല്‍കി. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Exit mobile version