ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭൂചലനം. 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ശനിയാഴ്ച ഉച്ചക്ക് 12.2 നാണ് ഭൂചലനമുണ്ടായത്. കുപ്‌വാരയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് പ്രകമ്പനമുണ്ടായത്. ഭൂമിക്കടിയില്‍ പത്തു കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. രാവിലെ 11ന് ചെമ്രിയില്‍ നിന്നും 54 കിലോമീറ്റര്‍ അകലെ റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. തുടര്‍ ചലനമെന്നോണം 12 മണിക്ക് വീണ്ടും പ്രകമ്പനമുണ്ടായി.
കഴിഞ്ഞ ദിവസം ലഡാക്കില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിരുന്നില്ല. ഗുല്‍ഗാമില്‍ നിന്നും 281 കിലോ മീറ്റര്‍ വടക്ക് മാറി 10 കിലോ മീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
സെപ്തംബര്‍ 22നും ജമ്മു കശ്മീരില്‍ സമാന രീതിയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്‌കെയില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
Discussion about this post