ന്യൂഡല്‍ഹി: ‘വിളിക്കുമ്പോഴെല്ലാം ഹല്‍ദി (മഞ്ഞള്‍) കഴിക്കാറുണ്ടോ എന്ന് അമ്മ ചോദിക്കാറുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. മഞ്ഞള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പറഞ്ഞ മോഡി തന്റെ ആരോഗ്യരഹസ്യങ്ങളും തുറന്നു പറഞ്ഞു.
ഫിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തിയ ഓണ്‍ലൈന്‍ പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ആഴ്ചയില്‍ രണ്ട് തവണ അമ്മയോട് സംസാരിക്കാന്‍ ശ്രമിക്കാറുണ്ട്. ‘വിളിക്കുമ്പോഴെല്ലാം ഹല്‍ദി (മഞ്ഞള്‍) കഴിക്കാറുണ്ടോ എന്ന് അമ്മ ചോദിക്കുമെന്ന് മോഡി പറഞ്ഞു.
താന്‍ തയാറാക്കുന്ന ഹല്‍ദിയുടെ പാചക കുറിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാന്‍ താല്പര്യമുണ്ടെന്നും മോഡി കൂട്ടിച്ചേര്‍ത്തു. നല്ല ആരോഗ്യം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മുരിങ്ങക്ക കഴിക്കാം. താന്‍ മുരിങ്ങക്ക കഴിക്കാറുണ്ടെന്നും പറാത്ത ഉണ്ടാക്കാറുണ്ടെന്നും മോഡി പറഞ്ഞു.
ആഴ്ചയിലൊരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ ഇത് കഴിക്കാറുണ്ടെന്നും അതിന്റെ പാചകകുറിപ്പ് ജനങ്ങളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കി. വിരാട് കോലി, മിലിന്ദ് സോനമ് തുടങ്ങിയവരും സംവാദത്തില്‍ പങ്കെടുത്തിരുന്നു.
Discussion about this post