ന്യൂഡല്‍ഹി: രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 59 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 85362 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 5903933 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം 1089 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 93379 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് നിലവില്‍ 960969 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 4849585 പേരാണ് രോഗമുക്തി നേടിയത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 13 ലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,794 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 13,00,757 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 416 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 34,761 ആയി. 2.67 ശതമാനമാണ് മഹാരാഷ്ട്രയിലെ കൊവിഡ് മരണനിരക്ക്.
അതേസമയം കര്‍ണാടകയിലും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8655 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 557212 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 8417 ആയി ഉയര്‍ന്നു. നിലവില്‍ 98474 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 450302 പേരാണ് രോഗമുക്തി നേടിയത്.
തമിഴ്നാട്ടില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 5,679 പേര്‍ക്കാണ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ ആകെ എണ്ണം 5,69,370 ആയി.72 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഔദ്യോഗിക കണക്ക് പ്രകാരം 9,148 പേര്‍ക്കാണ് തമിഴ്നാട്ടില്‍ കൊവിഡ് മൂലം ജീവന് നഷ്ടപ്പെട്ടത്. നിലവില്‍ 46,386 പേരാണ് ചികിത്സയിലുള്ളത്.
ആന്ധ്രാപ്രദേശിലും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,073 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 48 പേര്‍ക്കാണ് രോഗബാധയെ തുടര്‍ന്ന് ജീവന് നഷ്ടമായത്. 6,61,458 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ച്. നിലവില്‍ ചികിത്സയിലുള്ളത് 67,683 പേരാണ്. 5,88,169 പേര് ഇതിനോടകം രോഗമുക്തി നേടിയതായും 5,606 പേര് മരിച്ചതായും ആന്ധ്രാപ്രദേശ് ആരോഗ്യ വകുപ്പ് അറിയിച്ചു.
India's #COVID19 case tally crosses 59-lakh mark with a spike of 85,362 new cases & 1,089 deaths in last 24 hours.
The total case tally stands at 59,03,933 including 9,60,969 active cases, 48,49,585 cured/discharged/migrated & 93,379 deaths: Ministry of Health & Family Welfare pic.twitter.com/fTL9qjTu8p
— ANI (@ANI) September 26, 2020
Discussion about this post