‘ഇന്ത്യന്‍ സംഗീതത്തിന് ഏറ്റവും വലിയ നഷ്ടം, എസ്പിബി ഇല്ലാത്ത കലാലോകം ശൂന്യം’; അനുശോചനം അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡല്‍ഹി: എസ്പി ബാലസുബ്രമണ്യത്തിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. എസ്പി ബാലസുബ്രഹ്മണ്യമില്ലാത്ത കലാലോകം ശൂന്യമെന്നാണ് പധാനമന്ത്രി നരേന്ദ്രമോഡി അനുശോചന സന്ദേശത്തില്‍ പറഞ്ഞത്.

അദ്ദേഹത്തിന്റെ സ്വരമാധുര്യവും സംഗീതവും പതിറ്റാണ്ടുകള്‍ പ്രേക്ഷകരെ ആഹ്‌ളാദിപ്പിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.


ഇന്ത്യന്‍ സംഗീതത്തിന് ഏറ്റവും വലിയ നഷ്ടമാണ് എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗമെന്നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചന സന്ദേശത്തില്‍ കുറിച്ചത്. എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ വേര്‍പാട് ഇന്ത്യന്‍ സംഗീത ലോകത്തെ നികത്താനാകാത്ത വിടവെന്നാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അനുശോചന സന്ദേശത്തില്‍ പറഞ്ഞത്. സമാനതകളില്ലാത്ത സംഗീതവും മധുരശബ്ദവും എസ്പി ബാലസുബ്രഹ്മണ്യത്തെ എന്നന്നെന്നും ഓര്‍മ്മയില്‍ നിലനിര്‍ത്തുമെന്നാണ് അമിത് ഷാ പറഞ്ഞത്.

Exit mobile version