കൊവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുന്ന ഗായകന് എസ്പി ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് നടന് കമല്ഹാസന്. രാത്രിയിലാണ് താരം എസ്പിബിയെ കാണാനെത്തിയത്. എസ്പിബിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് കമല്‍. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ എത്തിയ അദ്ദേഹം ഡോക്ടര്‍മാരുമായി സംസാരിച്ചു.
അതേസമയം, എസ്പിബി മെച്ചപ്പെട്ട സ്ഥിതിയിലാണെന്നു പറയാനാകില്ലെന്നും അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാനായി ഡോക്ടര്‍മാര്‍ പരമാവധി ശ്രമിക്കുകയാണെന്നും ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയ ശേഷം കമല്‍ ഹാസന് പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതോടെ എസ്പിബിയുടെ മടങ്ങി വരവിനായി പ്രാര്‍ത്ഥനയോടെ ഇരിക്കുകയാണ് സിനിമാ ലോകം. മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സല്മാന് ഖാന്, രജനികാന്ത്, ദേവി ശ്രീ പ്രസാദ് തുടങ്ങിയ പ്രമുഖര്‍ എസ്പിബിയുടെ രോഗമുക്തിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
ഇന്നലെയാണ് എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നില അതീവഗുരുതരാവസ്ഥയില്‍ ആണെന്ന റിപ്പോര്‍ട്ടുകളെത്തിയത്. അദ്ദേഹം പൂര്‍ണമായും ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തിലാണെന്ന് ഇന്നലെ വൈകുന്നേരം പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
ഓഗസ്റ്റ് 5നാണ് കോവിഡ് സ്ഥിരീകരിച്ച എസ്പി ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടക്കത്തില്‍ ആരോഗ്യനില തൃപ്തികരമായിരുന്നുവെങ്കിലും ഓഗസ്റ്റ് പതിമൂന്നോടെ നില വഷളാവുകയും തുടര്‍ന്ന് അതിതീവ്ര പരിചരണ വിഭാഗത്തിലേയക്കു മാറ്റുകയുമായിരുന്നു.
Discussion about this post