ഗുവാഹട്ടി: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ നില ഗുരുതരം. തരുണ്‍ ഗൊഗോയിയുടെ ആരോഗ്യനില മോശമായ വിവരത്തേ തുടര്‍ന്ന് അസം ആരോഗ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ, പിസിസി അധ്യക്ഷന്‍ റിപുന്‍ ബോറ എന്നിവര്‍ ആശുപത്രിയിലെത്തി വിവരങ്ങള്‍ ആരാഞ്ഞു.
ഓഗസ്റ്റ് 26 നാണ് 85 കാരനായ തരുണ്‍ ഗൊഗോയിക്ക് കോവിഡ് 10 വൈറസ് ബാധ സ്ഥിരീകരിച്ചത്. പരിശോധനാഫലം പുറത്തുവന്ന അന്ന് തന്നെ ഇദ്ദേഹത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയെ തുടര്‍ന്ന് സെപ്റ്റംബര്‍ 16 ന് കോവിഡ് നെഗറ്റീവായിരുന്നു.
എന്നാല്‍ രോഗബാധയേതുടര്ന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ തുടര്‍ന്നതിനാല്‍ ആശുപത്രിയില്‍ തന്നെ ചികിത്സയിലായിരുന്നു. അതിനിടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമായത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിച്ചിപ്പിച്ചു.
രക്തത്തിലെ ഓക്സിജന്റെ അളവ് ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്നാണ് ഇത്. നിലവിലെ ഇദ്ദേഹത്തിന്റെ ചികിത്സക്കായി ഡോക്ടര്‍മാരുടെ ഒരു സംഘം തന്നെയുണ്ട്. വീഡിയോ കോണ്‍ഫറന്‍സ് മുഖേനെ എയിംസിലെ വിദഗ്ധ ഡോക്ടര്‍മാരുമായി നിരന്തരം ആരോഗ്യവിവരങ്ങള്‍ പങ്കുവെക്കുന്നുമുണ്ട്. 2001 മുതല്‍ 2016 വരെ നാല് തവണ അസം മുഖ്യമന്ത്രിയായിരുന്നു തരുണ്‍ ഗൊഗോയ്.
Discussion about this post