വാഗ്ദാനം നടപ്പിലാക്കി ജാര്‍ഖണ്ഡ് സര്‍ക്കാര്‍; 10,12 ക്ലാസില്‍ ഉന്നത വിജയം നേടിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ സമ്മാനമായി നല്‍കി

റാഞ്ചി: 10,12 ക്ലാസുകളില്‍ ഉന്നത വിജയം നേടിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ സമ്മാനമായി നല്‍കി വിദ്യാഭ്യാസമന്ത്രി ജഗര്‍നാഥ് മഹ്‌തോ. ജാര്‍ഖണ്ഡിലാണ് സംഭവം. രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഓള്‍ട്ടോ കാറാണ് സമ്മാനിച്ചിരിക്കുന്നത്.

മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ സമ്മാനമായി നല്‍കുമെന്ന് പരീക്ഷാഫലം പ്രഖ്യാപിച്ചതിന് പിന്നാലെ മന്ത്രി പ്രഖ്യാപിച്ചിരുന്നു. വാഗ്ദാനം ചെയ്തത് പോലെ കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറുകയും ചെയ്തു.

അടുത്തവര്‍ഷം മുതല്‍ ഉന്നതവിജയം നേടുന്ന വിദ്യാര്‍ത്ഥികളുടെ പഠനം ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു. തന്റെ മണ്ഡലത്തിലെ പഠനത്തില്‍ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വര്‍ഷവും ലാപ്‌ടോപ്പ് നല്‍കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version