സര്‍ക്കാരിന്റെ പോഷകാഹാര പദ്ധതിയുടെ ഭാഗമായി നാഗാലാന്റിലെ തനി നാടന്‍ വിഭവം പങ്കുവെച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ട്വിറ്ററിലാണ് മന്ത്രി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നാഗാലാന്‍ഡിലെ ദിമാപൂരില്‍ നിന്നുള്ള പതിമൂന്നുകാരിയായ പെണ്‍കുട്ടിയാണ് വിഭവം തയ്യാറാക്കുന്നത്.
ദിമാപൂരില്‍ നിന്നുള്ള വളര്‍ന്നുവരുന്ന ഷെഫും പതിമൂന്നുകാരിയുമായ അയിം ഇംചെന്‍ തന്റെ മുത്തശ്ശിയില്‍ നിന്നും പഠിച്ചെടുത്ത പരമ്പരാഗത വിഭവത്തിന്റെ റെസിപ്പി പങ്കുവെക്കുന്നു എന്നു പറഞ്ഞാണ് സ്മൃതി ഇറാനി വീഡിയോ പങ്കുവച്ചിരിക്കുന്നത്. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന പോഷകമൂല്യമുള്ള വിഭവമാണ് അയിം ഇംചെന്‍ പറഞ്ഞുതരുന്നത്. കാച്ചില് കൊണ്ടാണ് ഈ സ്പെഷല്‍ വിഭവം തയ്യാറാക്കുന്നത്.
13-year-old budding Chef Ayim Imchen
from Dimapur has learnt a traditional dish from her Grandmother. This simple nutritious recipe from Nagaland is just the tip of the huge iceberg called Indian cuisine. Share your traditional family dish: https://t.co/zCSxOiHQrU #Local4Poshan pic.twitter.com/5EIerEpxKZ— Smriti Z Irani (@smritiirani) September 23, 2020
Discussion about this post