ബംഗളൂരു: കന്നഡ സിനിമാ താരം സുധാകര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഷുഗര്‍ലെസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരം ഹൃദയാഘാത്തതെ തുടര്‍ന്ന് മരണപ്പെട്ടത്. ഷൂട്ടിങ്ങിനിടെ മേക്കപ്പ് റൂമിയിലേക്ക് പോയ ഇദ്ദേഹം അവിടെ കുഴഞ്ഞുവീഴുകയായിരുന്നു.
തുടര്‍ന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അതേസമയം, സുധാകറിന് നേരത്തെ കൊവിഡ് ബാധിച്ചിരുന്നു. അസുഖം ഭേദമായതിനെ തുടര്‍ന്നാണ് അദ്ദേഹം വീണ്ടും ഷൂട്ടിങ്ങില്‍ സജീവമായത്. സംവിധായകന് കെഎം ശശിധരന്റെ ആദ്യസിനിമയാണ് ഷുഗര്‍ലെസ്. വാസ്തു പ്രകാര, അയ്യോ രാമ, ടോപ്പി വാല തുടങ്ങി 200 ഓളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Discussion about this post