ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ കൊവിഡ് ബാധിച്ച് മരിച്ചു. ബിദാര്‍ ജില്ലയിലെ ബസവകല്യാണ്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ നാരായണ റാവുവാണ് അന്തരിച്ചത്. അറുപത്തിയഞ്ച് വയസ്സായിരുന്നു.
സെപ്തംബര്‍ ഒന്നിനാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മണിപ്പാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കുറച്ച് ദിവസങ്ങളായി ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തീരെ മോശമായിരുന്നു. ഒരാഴ്ചക്കിടെ കര്‍ണാടകത്തില്‍ കൊവിഡ് ബാധിച്ചു മരിക്കുന്ന മൂന്നാമത്തെ ജന പ്രതിനിധിയാണ് ഇദ്ദേഹം.
കര്‍ണാടകത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ബുധനാഴ്ച 6997 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 94652 ആയി.
Discussion about this post