ഹൈദരാബാദ്: തെലങ്കാനയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സമ്പാദിച്ച 70 കോടിയുടെ അനധികൃത സ്വത്ത് പിടികൂടി. അഴിമതി വിരുദ്ധ വിഭാഗത്തില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ ആണ് ഇത്രയും സ്വത്ത് പിടികൂടിയിരിക്കുന്നത്.
ഇദ്ദേഹത്തിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വിവിധ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ ആണ് 70 കോടിയുടെ സ്വത്ത് പിടികൂടിയത്. മാല്‍കജ്ഗിരി എസിപി യെല്‍മകുരി നരസിംഹ റെഡ്ഡിയുടെ വീട്ടിലും അദ്ദേഹത്തിന്റെ ഉടമസ്ഥതിയിലുള്ള സ്ഥലങ്ങളിലുമാണ് അധികൃതര്‍ റെയ്ഡ് നടത്തിയത്.
സ്വത്ത് നരസിംഹ റെഡ്ഡി അനധികൃതമായി സമ്പാദിച്ചതാണെന്നാണ് കണ്ടെത്തുകയും ചെയ്തു. തെലങ്കാനയിലെ ഹൈദരാബാദ്, വാറങ്കല്‍, ജാങ്കോണ്‍, നല്‍ഗോണ്ട, കരീം നഗര്‍ തുടങ്ങിയ ജില്ലകളിലും ആന്ധ്രപ്രദേശിലെ അനന്ത്പുര്‍ ജില്ലയിലുമാണ് റെയ്ഡ് നടന്നത്. അനന്തപുരില്‍നിന്ന് 55 ഏക്കര്‍ വരുന്ന കൃഷിഭൂമിയും രണ്ട് വീടുകളും മറ്റ് നിരവധി ഇടങ്ങളില്‍ ഭൂമിയും രണ്ട് ബാങ്ക് ലോക്കറുകളിലായി 15 ലക്ഷവും റിയല്‍ എസ്റ്റേറ്റിലുള്‍പ്പെടെ നിക്ഷേപം നടത്തയതിന്റെ നിരവധി രേഖകളും കണ്ടെത്തി.
Discussion about this post