ന്യൂഡല്‍ഹി: രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 86508 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 5732519 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 1129 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 91149 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് നിലവില്‍ 966382 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 4674988 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 21,029 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 12,63,799 ആയി ഉയര്‍ന്നു. 479 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 33,886 ആയി ഉയര്‍ന്നു. നിലവില്‍ 2,73,477 ആക്ടീവ് കേസുുകളാണ് ഉള്ളത്. ഇതിനോടകം 9,56,030 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം ആന്ധ്രയിലും കര്‍ണാടകയിലും കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 7,228 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 8,291 പേരാണ് രോഗമുക്തി നേടിയത്. 45 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്. ഇതുവരെ 6,46,530 പേര്‍ക്കാണ് ആന്ധ്രാപ്രദേശില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 5,70,667 പേര്‍ രോഗമുക്തി നേടി. നിലവില്‍ 70,357 ആക്ടീവ് കേസുകളാണ് ഉള്ളത്.
കര്‍ണാടകയില്‍ പുതുതായി 6,997 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 38 പേര്‍ മരിച്ചതായും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 5,40,847 പേര്‍ക്കാണ് കര്‍ണാടകയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ 94,652 ആക്ടീവ് കേസുകളാണ് ഉള്ളത്. 4,37,910 പേര്‍ ഇതിനോടകം രോഗമുക്തി നേടി. ഇതുവരെ 8,266 പേരാണ് കര്‍ണാടകയില്‍ വൈറസ് ബാധമൂലം മരിച്ചത്.
India's #COVID19 case tally crosses 57-lakh mark with a spike of 86,508 new cases & 1,129 deaths in last 24 hours.
The total case tally stands at 5,732,519 including 9,66,382 active cases, 46,74,988 cured/discharged/migrated & 91,149 deaths: Ministry of Health & Family Welfare pic.twitter.com/pTxY0gg99Y
— ANI (@ANI) September 24, 2020