മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ മൂന്ന്‌നിലകെട്ടിടം തകര്‍ന്ന സംഭവത്തില്‍ മരണസംഖ്യ 41 ആയി ഉയര്‍ന്നു. ഇതുവരെ കണ്ടെടുത്ത മൃതദേഹങ്ങളില്‍ പതിനഞ്ച് എണ്ണം കുട്ടികളുടേതാണ്.
കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് രക്ഷാപ്രവര്‍ത്തകര്‍. വലിയ ജെസിബി ഉപയോഗിച്ച് കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
നഗരത്തില്‍ പട്ടേല്‍ കോമ്പൗണ്ടിനു സമീപമുള്ള മൂന്ന് നില കെട്ടിടം സെപ്തംബര്‍ 21 ന് പുലര്‍ച്ചെയാണ് തകര്‍ന്നുവീണത്. അതേസമയം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട 25 പേര്‍ മുംബൈയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. തകര്‍ന്നുവീണ കെട്ടിടത്തിന് നാല്‍പത് വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ 140 പേര്‍ താമസിക്കുന്നുണ്ടെന്നാണ് വിവരം.
#UPDATE: The death toll in Bhiwandi building collapse incident rises to 41.
A three-storied building had collapsed in Patel Compound area in Bhiwandi of Thane, Maharashtra on September 21st.
— ANI (@ANI) September 24, 2020
Discussion about this post