മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 21,029 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 12,63,799 ആയി ഉയര്‍ന്നു. 479 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 33,886 ആയി ഉയര്‍ന്നു. നിലവില്‍ 2,73,477 ആക്ടീവ് കേസുുകളാണ് ഉള്ളത്. ഇതിനോടകം 9,56,030 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം ആന്ധ്രയിലും കര്‍ണാടകയിലും കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 7,228 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 8,291 പേരാണ് രോഗമുക്തി നേടിയത്. 45 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്. ഇതുവരെ 6,46,530 പേര്‍ക്കാണ് ആന്ധ്രാപ്രദേശില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 5,70,667 പേര്‍ രോഗമുക്തി നേടി. നിലവില്‍ 70,357 ആക്ടീവ് കേസുകളാണ് ഉള്ളത്.
കര്‍ണാടകയില്‍ പുതുതായി 6,997 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 38 പേര്‍ മരിച്ചതായും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 5,40,847 പേര്‍ക്കാണ് കര്‍ണാടകയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ 94,652 ആക്ടീവ് കേസുകളാണ് ഉള്ളത്. 4,37,910 പേര്‍ ഇതിനോടകം രോഗമുക്തി നേടി. ഇതുവരെ 8,266 പേരാണ് കര്‍ണാടകയില്‍ വൈറസ് ബാധമൂലം മരിച്ചത്.
Discussion about this post