ചെന്നൈ: തമിഴ്നാട്ടിലെ മന്ത്രി ഉദുമലൈ രാധാകൃഷ്ണന്റെ പേഴ്സണല്‍ അസിസ്റ്റന്റിനെ(പിഎ) തട്ടിക്കൊണ്ടുപോയി വഴിയില്‍ ഉപേക്ഷിച്ച നിലയില്‍. ഉദുമല്‍പേട്ടയിലെ എംഎല്‍എ ഓഫീസില്‍ നിന്നാണ് മന്ത്രിയുടെ പിഎയായ കര്‍ണനെ കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.
സംഭവത്തില്‍ പോലീസ് വ്യാപകമായ തെരച്ചില്‍ നടത്തുന്നതിനിടെയാണ് പിഎയെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഉദുമല്‍പേട്ടയ്ക്ക് സമീപത്തെ താലിയില്നിന്നാണ് കര്‍ണനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയവര്‍ ഇദ്ദേഹത്തെ വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായാണ് റിപ്പോര്‍ട്ട്.
ബുധനാഴ്ച ഉച്ചയോടെയാണ് കാറിലെത്തിയ നാലുപേര്‍ മന്ത്രിയുടെ പിഎയെ തട്ടിക്കൊണ്ടുപോയത്. കാറില്‍ വന്ന സംഘം ഓഫീസിനകത്തുകയറി കര്‍ണനെ വലിച്ചിഴച്ച് കാറില്‍ കയറ്റി പോവുകയായിരുന്നു.
Discussion about this post