അഹമ്മദാബാദ്: രണ്ടാംവിവാഹത്തെ എതിര്‍ത്തതിന് പിതാവ് തന്നെ കടിച്ചുപറിച്ചുവെന്ന പരാതിയുമായി മകന്. ഗുജറാത്തിലെ അഹമ്മദാബാദ് ദരിയാപുര്‍ സ്വദേശിയായ യഹിയ ഷെയ്ഖാണ് പരാതിയുമായി രംഗത്തെത്തിയത്. 50-കാരനായ പിതാവ് നഹീമുദ്ദീന്‍ ഷെയ്ഖിനെതിരേ പോലീസില്‍ പരാതി നല്‍കിയത്.
രണ്ടാം വിവാഹം കഴിക്കാനുള്ള പിതാവിന്റെ നീക്കത്തിനെ എതിര്‍ത്തതിനാണ് തനിക്ക് നേരെ ഇത്തരത്തില്‍ ആക്രമണം നടന്നതെന്ന് യഹിയ ഷെയ്ഖ് ആരോപിക്കുന്നു. ഞായറാഴ്ച വൈകീട്ട് വീടിന്റെ മുകള്‍നിലയില്‍നിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെ പിതാവ് തടഞ്ഞുനിര്‍ത്തി കവിളിലും ചുമലിലും മുതുകിലും കടിച്ചെന്ന് പരാതിയില്‍ പറയുന്നുണ്ട്. കടിയേറ്റ പാടുകളും വ്യക്തമാണ്. ഇതിനു പുറമെ, തടയാനെത്തിയ മാതാവ് സുബേദാബാനുവിന്റെ മുഖത്ത് അടിച്ചതായും മകന് ആരോപിക്കുന്നു.
യഹിയ ഷെയ്ഖും മാതാവും വീടിന്റെ മുകള്‍നിലയിലാണ് താമസം. നഹീമുദ്ദീന്‍ ഷെയ്ഖ് താഴത്തെ നിലയിലും. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇയാള്‍ ഭാര്യയെയും മകനെയും അകറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു. ഇതിനിടെയാണ് രണ്ടാമതും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇക്കാര്യമറിഞ്ഞ മകന് പിതാവിന്റെ രണ്ടാം വിവാഹത്തെ എതിര്‍ത്തിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ വഴക്കാണ് ആക്രമണത്തിലേക്ക് നയിച്ചത്.
Discussion about this post