മുംബൈ: അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന് എതിരെ ആരോപണങ്ങളുമായി നടി റിയ ചക്രവർത്തി. ലഹരിമരുന്ന് ലഭിക്കാൻ സുശാന്ത് തന്നെ കരുവാക്കുകയായിരുന്നുവെന്ന് റിയ ആരോപിച്ചു. തന്നെ മാത്രമല്ല, സുശാന്തിനോട് അടുപ്പമുള്ളവരെ അദ്ദേഹം ഈ ആവശ്യത്തിന് വേണ്ടി നിയോഗിക്കാറുണ്ടെന്നും റിയ ചക്രവർത്തി പറഞ്ഞു.
കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് റിയ ഇക്കാര്യങ്ങൾ പറയുന്നത്. ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ കോടതി നാളെ വാദം കേൾക്കും. കനത്ത മഴ മൂലമാണ് വാദം നാളേക്ക് മാറ്റിവെച്ചത്.
സുശാന്ത് മാത്രമായിരുന്നു ലഹരി ഉപയോഗിച്ചത്. ലഹരിവസ്തുക്കൾ ലഭിക്കാനായി അദ്ദേഹം ജീവനക്കാരെയും ഉപയോഗിച്ചിരുന്നു. സുശാന്ത് ജീവിച്ചിരുന്നുവെങ്കിൽ ചെറിയ താതിൽ ലഹരി ഉപയോഗിച്ചതിന് പിടിയിലാകുമായിരുന്നു എന്നും ജാമ്യാപേക്ഷയിൽ റിയ ചൂണ്ടിക്കാട്ടി.
തന്നേയും സഹോദരൻ ഷൊവികിനേയും വീട്ടുജോലിക്കാരേയും ലഹരി വാങ്ങിക്കാനായി സുശാന്ത് നിയോഗിച്ചു. എന്നാൽ ഇക്കാര്യം തെളിയിക്കാനായി ഒരു പേപ്പറോ ഇലക്ട്രോണിക് തെളിവുകളോ ഒന്നും തന്നെ അദ്ദേഹം ബാക്കിവെച്ചില്ല എന്നും റിയ പറയുന്നു.
Discussion about this post