ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി തിരുപ്പതി ക്ഷേത്രം സന്ദര്‍ശിക്കാന്‍ പോകുന്നതില്‍ വന്‍ വിവാദം. തിരുപ്പതിയിലെ ഒമ്പത് ദിവസം നീളുന്ന ബ്രഹ്മോത്സവ മഹോത്സവത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 23,24 ദിവസങ്ങളിലായാണ് ജഗന്‍ മോഹന്‍ റെഡ്ഡി ക്ഷേത്ര പ്രവേശനം നടത്തുന്നത്.
എന്നാല്‍ ക്രിസ്തുമത വിശ്വാസിയായ ജഗന്‍മോഹന്‍ റെഡ്ഡി ക്ഷേത്രത്തിലെ പ്രതിഷ്ഠയായ വെങ്കടേശ്വരനോടുള്ള വിശ്വാസം പ്രഖ്യാപിക്കാത്തതിനാല്‍ അദ്ദേഹത്തെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാനാകില്ലെന്നാണ് രാഷ്ട്രീയ എതിരാളികളുടെ നിലപാട്. പിന്തുണച്ച് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.
ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ സംസ്ഥാനത്തെ ഹിന്ദുവിശ്വാസങ്ങളെ മനപൂര്‍വം മുറിവേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ബിജെപി ആരോപിക്കുന്നത്.