ന്യൂഡല്‍ഹി: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച ജെഎന്‍യു പ്രവേശന പരീക്ഷ ഒക്ടോബര്‍ അഞ്ച് മുതല്‍ എട്ട് വരെ നടത്തുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. പരീക്ഷാര്‍ഥികള്‍ക്ക് jnuexams.nta.nic.in എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
നേരത്തെ മേയ് 11 മുതല്‍ 14 വരെ പരീക്ഷ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു. അതേസമയം പരീക്ഷകള്‍ കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ചാകും നടത്തുകയെന്ന് എന്‍ടിഎ അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ പരീക്ഷാ ദിവസം അഡ്മിറ്റ് കാര്‍ഡിനു പുറമെ ഫോട്ടോയുള്ള തിരിച്ചറിയല്‍ കാര്‍ഡ്, അറ്റന്‍ഡന്‍സ് ഷീറ്റില്‍ ഒട്ടിക്കാനുള്ള ഫോട്ടോ എന്നിവ കരുതണം. റഫ് ഷീറ്റുകള്‍ പരീക്ഷാഹാളില്‍നിന്ന് ലഭ്യമാകും. ഇതും അഡ്മിറ്റ് കാര്‍ഡും ഇന്‍വിജിലേറ്റര്‍ക്ക് കൈമാറിയതിന് ശേഷമേ പരീക്ഷാഹാളില്‍നിന്ന് പുറത്തു കടക്കാവൂ. പരീക്ഷാ ടൈംടേബിളും വിശദമായ മാര്‍ഗനിര്‍ദേശങ്ങളും www.nta.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
Discussion about this post