ന്യൂഡല്‍ഹി : ഒന്നാംവര്‍ഷ ബിരുദക്ലാസുകള്‍ നവംബര്‍ ഒന്നിന് ആരംഭിക്കണമെന്ന് സര്‍വകലാശാലകള്‍ക്ക് യുജിസി നിര്‍ദേശം നല്‍കി. നവംബര്‍ 30 അകം എല്ലാ പ്രവേശന നടപടികളും പൂര്‍ത്തിയാക്കണമെന്നും അതിന് ശേഷം പുതിയ പ്രവേശനങ്ങള്‍ നടത്തരുതെന്നും യുജിസിയുടെ പുതിയ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഈ കാലയളവില്‍ കോളേജ് മാറി പോവുകയോ കോളേജ് അഡ്മിഷന്‍ വേണ്ടെന്ന് വയ്ക്കുകയും ചെയ്തിട്ടുള്ള എല്ലാവരുടേയും ഫീസ് മടക്കി നല്‍കണമെന്നുള്ള കര്‍ശന നിര്‍ദേശവും യുജിസി പുറപ്പെടുവിച്ചിട്ടുണ്ട്.
സെപ്തംബര്‍ ഒന്ന് മുതല്‍ ബിരുദക്ലാസുകള്‍ ആരംഭിക്കാനായിരുന്നു യുജിസിയുടെ ആദ്യത്തെ മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പിന്നീട് ഇത് നവംബറിലേക്ക് മാറ്റുകയായിരുന്നു.
Discussion about this post