മുംബൈ: മഹാരാഷ്ട്രയില്‍ രോഗമുക്തി നേടിയവരില്‍ റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത് 32007 പേരാണ്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 916348 ആയി ഉയര്‍ന്നു. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 74.84 ശതമാനമാണെന്നാണ് സംസ്ഥാന ആരോഗ്യമന്ത്രാലയം അറിയിച്ചത്.
അതേസമയം പുതുതായി രോഗം സ്ഥിരീകരിച്ചത് 15738 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1224380 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 344 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 33015 ആയി ഉയര്‍ന്നു. 2.7 ശതമാനമാണ് മരണനിരക്ക്. നിലവില്‍ 2,74,623 ആക്ടീവ് കേസുകളാണ് ഉള്ളത്.
Maharashtra reports 15,738 new COVID-19 cases, 32,007 discharges and 344 deaths in the last 24 hours, taking total cases to 12,24,380 including 9,16,348 discharges, 33,015 deaths and 2,74,623 active cases: State Health Department pic.twitter.com/46nc5j1cZl
— ANI (@ANI) September 21, 2020
Discussion about this post