മുംബൈ: മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 20,598 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 12,08,642 ആയി ഉയര്‍ന്നു. രോഗബാധയെ തുടര്‍ന്ന് 455 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 32,671 ആയി ഉയര്‍ന്നു.
മഹാരാഷ്ട്ര പോലീസില്‍ മാത്രം കഴിഞ്ഞ ദിവസം 198 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 21,152 പോലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 217 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 26,408 പേരാണ് രോഗമുക്തി നേടിയത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. നിലവില്‍ 2,91,238 പേരാണ് ചികിത്സയിലുള്ളത്. കൊവിഡ് രോഗമുക്തി നിരക്ക് 73.17 ശതമാനമായി ഉയര്‍ന്നതായി സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് തോപെ വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ മുംബൈ(184439), താണെ(170669) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Maharashtra reported 20,598 new COVID-19 cases, 26,408 discharges and 455 deaths in the last 24 hours, taking total cases to 12,08,642 including 8,84,341 discharges, 32,671 deaths and 2,91,238 active cases: State Health Department pic.twitter.com/VUkwEDCV3n
— ANI (@ANI) September 20, 2020
Discussion about this post