ന്യൂഡല്‍ഹി: എന്‍കെ പ്രേമചന്ദ്രന് എംപിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് കൊവിഡ് പരിശോധന നടത്തിയത്. പരിശോധനഫലം ഇന്നുച്ചയ്ക്കാണ് വന്നത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം ഇന്ന് രാവിലെ ഡല്‍ഹിയിലെ കേരള ഹൗസിന് മുന്നില്‍ യുഡിഎഫ് എംപിമാര്‍ നടത്തിയ പ്രതിഷേധത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ഇതോടെ ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന യുഡിഎഫ് എംപിമാരെല്ലാം നിരീക്ഷണത്തില്‍ പോകേണ്ട അവസ്ഥയാണ്.
നിലവില്‍ 43 എംപിമാര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പാര്‍ലമെന്റ സമ്മേളനം വെട്ടിച്ചുരുക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിയാനുള്ള ചര്‍ച്ചകളും അണിയറയില്‍ നടക്കുന്നുണ്ട്.
Discussion about this post