അലിഗഡ്: കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജുവലറി കൊള്ള നടത്തി യുവാക്കള്‍, സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. മാസ്‌ക് ധരിച്ചെത്തിയ മൂന്നംഗ സംഘം ജീവനക്കാര്‍ നല്‍കിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചിയാക്കിയ ശേഷമാണ് തോക്ക് പുറത്തെടുത്ത് മോഷണം നടത്തിയത്. സംഭവം വീഡിയോയില്‍ വ്യക്തമാണ്.
മോഷണത്തിന് പിന്നാലെ, സ്ഥലത്ത് സുരക്ഷ ഉറപ്പാക്കാത്തതിന് എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്തു. കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ പ്രോട്ടോകോള്‍ തെറ്റിക്കാന്‍ മോഷ്ടാക്കള്‍ പോലും ഒരുക്കമല്ലെന്ന് തെളിയിക്കുന്നതാണ് യുപിയിലെ അലീഗഡിലെ സുന്ദര്‍ ജുവലറിയില്‍ നടന്ന ഈ സംഭവം.
മാന്യമായ വേഷം ധരിച്ച് മാസ്‌ക് വച്ച് എത്തിയ യുവാക്കള്‍ക്ക് കടയുടമ സാനിറ്റൈസര്‍ നല്‍കുന്നു. കൈകള്‍ നന്നായി ശുചിയാക്കുന്നു. പിന്നാലെ ഷര്‍ട്ട് പൊക്കി അരയില്‍ തിരുകിവച്ചിരുന്ന നാടന്‍ കൈത്തോക്ക് പുറത്തെടുക്കുന്നു. നിമിഷ നേരംകൊണ്ട് 40 ലക്ഷം രൂപയുടെ സ്വര്‍ണവും 40000 രൂപയും എടുത്ത് മൂന്നംഗ ബൈക്കില്‍ കടന്നു. മാസ്‌ക് വച്ചിട്ടുണ്ടെങ്കിലും യുവാക്കളെ നന്നായി തിരിച്ചറിയാനാകും. പട്ടാപകല്‍ നഗരഹൃദയത്തിലാണ് കവര്‍ച്ച നടന്നത്.
Discussion about this post