ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പരിശോധനയ്ക്ക് പുതിയ സാങ്കേതികവിദ്യ കൂടി. ‘ക്രിസ്പ് ആര്’ പരിശോധനയ്ക്ക് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ അനുമതി നല്കി. കുറഞ്ഞ സമയത്തിനകം കൂടുതല്‍ കൃത്യതയോടെയുള്ള ഫലം ലഭ്യമാകും എന്നാണ് അവകാശവാദം.
ഐസിഎംആര്‍, സിഎസ്ഐആര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്റ് ഇന്റെഗ്രേറ്റീവ് ബയോളജി, ടാറ്റ ഗ്രൂപ്പ് എന്നിവ ചേര്‍ന്നാണ് ക്രിസ്പ് ആര് വികസിപ്പിച്ചത്. രോഗനിര്‍ണയത്തിനുള്ള ഒരു ജീനോം എഡിറ്റിങ് സാങ്കേതിക വിദ്യയാണ് ക്രിസ്പ് ആര്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മികച്ച സാങ്കേതിക വിദ്യയാണിതെന്നാണ് ടാറ്റാ മെഡിക്കല്‍ ആന്‍ഡ് ഡയഗ്നോസ്റ്റിക് ലിമിറ്റഡ് സിഇഓ ഗിരീഷ് കൃഷ്ണമൂര്‍ത്തി പറഞ്ഞത്.
അതേസമയം രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 54 ലക്ഷം കടന്നിരിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 92605 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 5400620 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം 1133 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 86752 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് നിലവില്‍ 1010824 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 4303044 പേരാണ് രോഗമുക്ത് നേടിയത്.
Discussion about this post