ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 54 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 92605 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 5400620 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം 1133 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 86752 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് നിലവില്‍ 1010824 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 4303044 പേരാണ് രോഗമുക്ത് നേടിയത്.
കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 21,907 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 11,88,015 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 425 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതുവരെ 8,57,933 പേരാണ് രോഗമുക്തി നേടിയത്. ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 4,071 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 38 മരണവും സ്ഥിരീകരിച്ചു. ഇതോടെ മരണസംഖ്യ 4,945 ആയി ഉയര്‍ന്നു. പുതിയ കണക്കുകള്‍ പ്രകാരം ഡല്‍ഹിയില്‍ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,42,899 ആയി ഉയര്‍ന്നു. നിലവില്‍ 32,064 പേരാണ് ഡല്‍ഹിയില്‍ ചികിത്സയിലുള്ളത്. 2,05,890 പേര്‍ ഇതുവരെ രോഗമുക്തരായി
അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. തമിഴ്നാട്ടിലും കര്‍ണാടകയിലും വൈറസ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. ആന്ധ്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം ആറ് ലക്ഷം കടന്നിരിക്കുകയാണ്. വൈറസ് വ്യാപനം രൂക്ഷമായ കര്‍ണാടകയില്‍ 8,364 പുതിയ കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 114 മരണവും സ്ഥിരീകരിച്ചു. ഇതോടെ മരണസംഖ്യ 7,922 ആയി ഉയര്‍ന്നു. ഇതോടെ സംസ്ഥാനത്ത് ആകെ വൈറസ് ബാധിതരുടെ എണ്ണം 5,11,346 ആയി ഉയര്‍ന്നു. 98,564 പേരാണ് നിലവില്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.
തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 5,569 പുതിയ കൊവിഡ് കേസുകളാണ്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 5,36,477 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം ഇതുവരെ 8,751 പേരാണ് മരിച്ചത്. 46,453 പേരാണ് തമിഴ്‌നാട്ടില്‍ ചികിത്സയിലുള്ളത്. അതേസമയം ആന്ധ്രാപ്രദേശിലും കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. പുതുതായി 8,218 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,17,776 ആയി. 81,763പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. വൈറസ് ബാധമൂലം ആന്ധ്രയില്‍ ഇതുവരെ 5,302 പേരാണ് മരിച്ചത്.
India's #COVID19 case tally crosses 54-lakh mark with a spike of 92,605 new cases & 1,133 deaths in last 24 hours.
The total case tally stands at 54,00,620 including 10,10,824 active cases, 43,03,044 cured/discharged/migrated & 86,752 deaths: Ministry of Health & Family Welfare pic.twitter.com/03PoM35kdm
— ANI (@ANI) September 20, 2020
Discussion about this post