ന്യൂഡല്‍ഹി: ഇന്ത്യയും നേപ്പാളും തമ്മിലുള്ള അതിര്‍ത്തി പ്രശ്നങ്ങള്‍ വീണ്ടും പുകയുമ്പോള്‍ നേപ്പാളിന് സൗകര്യങ്ങളുള്ള രണ്ട് ഡെമു ട്രെയിന്‍ നല്കി ഇന്ത്യ. ആധുനിക സൗകര്യങ്ങളുള്ള രണ്ടു ഡെമു ട്രെയിനുകളാണ് ഇന്ത്യന്‍ റെയില്‍വേ നേപ്പാളിന് കൈമാറിയത്. റെയില്‍വേ മന്ത്രാലയമാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
കൊങ്കണ്‍ റെയില്‍വേ കോര്പ്പറേഷന് ലിമിറ്റഡാണ് നേപ്പാളിന്റെ ആവശ്യപ്രകാരം 52.46 കോടിരൂപയ്ക്ക് രണ്ടു ട്രെയിനുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. അതേസമയം ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിംപിയാധുര, ലിപുലേഖ് പ്രദേശങ്ങള്‍ സ്വന്തം ഭൂപടത്തില്‍ രേഖപ്പെടുത്തിയതിനു പിന്നാലെ പുതുക്കിയ ഭൂപടം പാഠപുസ്തകത്തിലും പുതുതായി അച്ചടിക്കുന്ന കറന്‍സിയിലും ഉള്‍പ്പെടുത്തി നേപ്പാള്‍ വീണ്ടും പ്രകോപനമുണ്ടാക്കിയിരുന്നു.
Discussion about this post