നാഗ്പൂര്‍ ആര്‍എസ്എസ് ആസ്ഥാനത്ത് ഒമ്പത് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

നാഗ്പൂര്‍: നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് താമസിക്കുന്ന ഒമ്പത് മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും അറുപത് വയസ് കഴിഞ്ഞവരാണ്.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നാഗ്പൂരിലെ സ്വകാര്യ നേഴ്സിങ് ഹോമില്‍ പ്രവേശിപ്പിച്ച എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും ഒമ്പത് പേരും രക്താതിമര്‍ദ്ദം, പ്രമേഹം എന്നീ രോഗങ്ങളാല്‍ ബുദ്ധിമുട്ടിയിരുന്നുവെന്നും ഒരു മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പറഞ്ഞു.

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷിയും ഇതേ കെട്ടിടത്തിലാണ് താമസിക്കുന്നത്. എന്നാല്‍ ഇരുവരും നിലവില്‍ സ്ഥലത്തില്ല. പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥീരികരിച്ചതിനെ തുടര്‍ന്ന് ആസ്ഥാനമന്ദിരം അണുവിമുക്തമാക്കി.

Exit mobile version