ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 53 ലക്ഷം കടന്നു. പുതുതായി 93337 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 5308015 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1247 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 85619 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് നിലവില്‍ 1013964 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 4208432 പേരാണ് രോഗമുക്തി നേടിയത്.
മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 21656 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1167496 ആയി ഉയര്‍ന്നു. 405 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 31791 ആയി ഉയര്‍ന്നു. അതേസമയം കഴിഞ്ഞ ദിവസം 22078 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 834432 ആയി ഉയര്‍ന്നു. നിലവില്‍ 300887 ആക്ടീവ് കേസുകളാണ് ഉള്ളത്.
കര്‍ണാടകയില്‍ കൊവിഡ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8626 പേര്‍ക്കാണ്. ഇതില്‍ 3623 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബംഗളൂരുവിലാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 502982 ആയി ഉയര്‍ന്നു. 179 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 7808 ആയി ഉയര്‍ന്നു. നിലവില്‍ 101129 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 394026 പേരാണ് രോഗമുക്തി നേടിയത്.
തമിഴ്നാട്ടില്‍ പുതുതായി 5488 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 530908 ആയി ഉയര്‍ന്നു. 67 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 8685 ആയി ഉയര്‍ന്നു. നിലവില്‍ 46506 ആക്ടീവ് കേസുകളാണ് ഉള്ളത്. അതേസമയം ആന്ധ്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം ആറ് ലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8096 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 609558 ആയി ഉയര്‍ന്നു. 67 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 5244 ആയി ഉയര്‍ന്നു. നിലവില്‍ 84423 ആക്ടീവ് കേസുകളാണ് ഉള്ളത്.
India's #COVID19 case tally crosses 53-lakh mark with a spike of 93,337 new cases & 1,247 deaths in last 24 hours.
The total case tally stands at 53,08,015 including 10,13,964 active cases, 42,08,432 cured/discharged/migrated & 85,619 deaths: Ministry of Health & Family Welfare pic.twitter.com/wKo1vgDc1Y
— ANI (@ANI) September 19, 2020
Discussion about this post