ബംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8626 പേര്‍ക്കാണ്. ഇതില്‍ 3623 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബംഗളൂരുവിലാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 502982 ആയി ഉയര്‍ന്നു. 179 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 7808 ആയി ഉയര്‍ന്നു. നിലവില്‍ 101129 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 394026 പേരാണ് രോഗമുക്തി നേടിയത്.
Karnataka reported 8,626 new COVID-19 cases, 10,949 discharges and 179 deaths today, taking total number of cases to 5,02,982 including 1,01,129 active cases, 3,94,026 discharges and 7,808 deaths. 3,623 cases reported in Bengaluru today: State Health Department, Govt of Karnataka pic.twitter.com/KHfMd7jdAA
— ANI (@ANI) September 18, 2020
തമിഴ്‌നാട്ടില്‍ പുതുതായി 5488 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 530908 ആയി ഉയര്‍ന്നു. 67 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 8685 ആയി ഉയര്‍ന്നു. നിലവില്‍ 46506 ആക്ടീവ് കേസുകളാണ് ഉള്ളത്.
5,488 new #COVID19 cases, 5,525 discharges and 67 deaths reported in Tamil Nadu today. Total number of positive cases now at 5,30,908 including 46,506 active cases, 4,75,717 discharged cases and 8,685 deaths: State Health Department, Govt of Tamil Nadu pic.twitter.com/mNfOqsvnh0
— ANI (@ANI) September 18, 2020
അതേസമയം ആന്ധ്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം ആറ് ലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8096 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 609558 ആയി ഉയര്‍ന്നു. 67 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 5244 ആയി ഉയര്‍ന്നു. നിലവില്‍ 84423 ആക്ടീവ് കേസുകളാണ് ഉള്ളത്.
Andhra Pradesh reports 8,096 new COVID-19 cases, 11,803 recoveries and 67 deaths, taking total cases to 6,09,558 including 5,19,891 recoveries, 5,244 deaths and 84,423 active cases: State Health Department pic.twitter.com/BsfaoauJ7l
— ANI (@ANI) September 18, 2020
Discussion about this post