നല്ല പെണ്‍കുട്ടികള്‍ നേരത്തെ ഉറങ്ങുമെന്ന് മാര്‍ക്കണ്ഡേയ കട്ജു; വ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു വിവാദത്തില്‍. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കട്ജുവിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ഉയരുന്നത്. നല്ല പെണ്‍കുട്ടികള്‍ നേരത്തേ ഉറങ്ങുമെന്നാണ് താന്‍ കരുതിയതെന്ന കട്ജുവിന്റെ മറുപടിയിലാണ് രോഷം ഉയരുന്നത്.

ഫേസ്ബുക്കില്‍ കട്ജു ഇട്ട പോസ്റ്റിന് താഴെ കമന്റുമായെത്തിയ യുവതിക്കാണ് നല്ല പെണ്‍കുട്ടികള്‍ നേരത്തേ ഉറങ്ങുമെന്ന പരാമര്‍ശം കട്ജു നടത്തിയത്. ട്വിറ്റര്‍ ഉള്‍പ്പടെയുളള സമൂഹ മാധ്യമങ്ങളില്‍ കട്ജുവിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ നേരത്തേയും കട്ജു വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

Exit mobile version