പട്ന: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും പ്രത്യേക നടപടികള്‍ കൈകൊണ്ടും ബിഹര്‍ നിയമസഭാ തെരഞ്ഞെടുപ്പ്. കൊവിഡ് രോഗികള്‍ക്ക് വേണ്ടി പ്രത്യേക വോട്ടര്‍ പട്ടികയും ക്യൂവുമാണ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കൊവിഡ് രോഗികള്‍ക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ അവസരം നല്‍കുകയും അതേസമയം രോഗവ്യാപനം തടയുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് രോഗികളുടെ പ്രത്യേക വോട്ടര്‍ പട്ടിക തയ്യാറാക്കന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു.
പോളിങ് ഓഫീസര്‍മാര്‍, പ്രിസൈഡിങ് ഓഫീസര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പോളിങ് ഏജന്റുമാര്‍ എന്നിവര്‍ രോഗവ്യാപനം തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് നിര്‍ബന്ധമാണെന്നും കമ്മീഷന്‍ നിര്‍ദേശം മുന്‍പോട്ട് വെയ്ക്കുന്നു. ബിഹാറില്‍ ഒക്ടോബറിലോ നവംബറിലോ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post