ശ്രീനഗര്‍: അനുജത്തിയെ പഠിപ്പിക്കാന്‍ പണം കണ്ടെത്താന്‍ കൈനീട്ടി തെരുവില്‍ ഇറങ്ങിയ പെണ്‍കുട്ടിയ്ക്ക് സഹായഹസ്തവുമായി ഇന്ത്യന്‍ ജവാന്മാര്‍. പഠപ്പിക്കാന്‍ പണമില്ല സര്‍, കുറച്ച് പണം തന്ന് സഹായിക്കാമോ എന്ന് ചോദിച്ചാണ് പെണ്‍കുട്ടി ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ എത്തിയത്. ആ വാക്കുകള്‍ കൂടി നിന്ന ഏവരുടെയും നെഞ്ചു തുളയ്ക്കുന്നതായിരുന്നു പെണ്‍കുട്ടിയുടെ വാക്കുകള്‍.
പരസ്പരം ഫണ്ടുകള്‍ ശേഖരിച്ച് പെണ്‍കുട്ടിയ്ക്ക് തയ്യല്‍ മെഷീതന്‍ വാങ്ങി നല്‍കി വരുമാന മാര്‍ഗം ഉണ്ടാക്കി കൊടുക്കുകയാണ് ചെയ്തത്. തന്റെ ഇളയ സഹോദരിയുടെ പഠന ചെലവിന് പണം കിട്ടാതായതിനെ തുടര്‍ന്ന് മൂത്ത സഹോദരി സകീനയാണ് ഈ ആവശ്യവുമായി ജവാന്മാരുടെ പക്കലെത്തിയത്. എന്നാല്‍, ഒരു മടിയും കൂടാതെ അവരുടെ ആവശ്യം സാധ്യമാക്കി കൊടുക്കുകയായിരുന്നു ജവാന്മാര്‍.
കാശ്മീര്‍ സ്വദേശികളാണ് സഹോദരിമാര്‍. സിആര്‍പിഎഫ് മഡദ്ഗാര്‍ ഉദ്യോഗസ്ഥരാണ് ടീമിലുള്ളത്. ജമ്മു കാശ്മീരിനു അകത്തും പുറത്തുമായുള്ള എല്ലാ കശ്മീരികള്‍ക്ക് ഇരുപത്തിനാലു മണിക്കൂറും ഇവര്‍ സഹായത്തിനായെത്തും. 2017 ജൂണ്‍ 16 നു മുതല്‍ ഇവര്‍ സുസജ്ജമാണ്.
Discussion about this post