ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് ശിവസേന എംപി സഞ്ജയ് റാവത്ത്. മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം തടയാന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം സഹായിച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് രാജ്യത്തിന് സഹായകരമായിരുന്നില്ല. ധാരാവിയില്‍ കൊവിഡ് വ്യാപനം തടയുന്നതില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ലോകാരോഗ്യ സംഘടനയുടെ വരെ പ്രശംസ നേടി. എന്നാല്‍ ഭാഭിജി പപ്പടം കഴിച്ച് എത്ര പേരാണ് കൊവിഡ് മുക്തരായതെന്നാണ് സഞ്ജയ് റാവത്ത് കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് കൊണ്ട് പറഞ്ഞത്.
കൊവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ സഹായകരമായ ആന്റിബോഡി ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നതാണ് ഭാഭിജി പപ്പടം എന്ന വാദവുമായി എത്തിയ കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്വാളിനെതിരെയാണ് സഞ്ജയ് റാവത്തിന്റെ പരിഹാസം. ഈ വിചിത്രമായ അവകാശവാദവുമായ എത്തിയ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മ
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത് മഹാരാഷ്ട്രയില്‍ ആണെങ്കിലും രോഗബാധിതരില്‍ ഏറിയ പങ്ക് ആളുകളേയും ചികിത്സിച്ച് ഭേദമാക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. ഇവരൊന്നും തന്നെ ഭാഭിജി പപ്പടം കഴിച്ചല്ല രോഗമുക്തി നേടിയതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. അതേസമയം ധാരാവി അടക്കമുള്ള ഇടങ്ങളിലെ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ നിരന്തരമായ കുറ്റപ്പെടുത്തലുകള്‍ക്ക് ഇടയിലൂടെയാണ് മഹാരാഷ്ട്ര സര്‍ക്കാരിന് ഇത് സാധിക്കാനായതെന്നും സഞ്ജയ് റാവത്ത് രാജ്യസഭയില്‍ പറഞ്ഞു. ഇതൊരു രാഷ്ട്രീയ യുദ്ധമല്ലെന്നും മറിച്ച് ജനങ്ങളുടെ ജീവിതം രക്ഷപ്പെടുത്താനുള്ള യുദ്ധമാണെന്നും അദ്ദേഹമ കൂട്ടിച്ചേര്‍ത്തു.