ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം ആറ് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8702 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 601462 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 72 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 5177 ആയി ഉയര്‍ന്നു. നിലവില്‍ 88197 ആക്ടീവ് കേസകളാണ് ഉള്ളത്.
8,702 new #COVID19 cases and 72 deaths reported in Andhra Pradesh in last 24 hours. Total cases in the state rise to 6,01,462, including 5,08,088 recovered and 5,177 deceased. Active cases stand at 88,197: Andhra Pradesh Health Department pic.twitter.com/UCI7jSfyqX
— ANI (@ANI) September 17, 2020
അതേസമയം കര്‍ണാടകയിലും കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 9366 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 494356 ആയി ഉയര്‍ന്നു. 93 പേരാണ് വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 7629 ആയി ഉയര്‍ന്നു. നിലവില്‍ 103631 ആക്ടീവ് കേസുകളാണ് ഉള്ളത്.
Karnataka reported 9,366 new COVID-19 cases, 7,268 discharges and 93 deaths today, taking total number of cases to 4,94,356 including 1,03,631 active cases, 3,83,077 discharges and 7,629 deaths: State Health Department pic.twitter.com/U0ESAGaavh
— ANI (@ANI) September 17, 2020
Discussion about this post