മുംബൈ: മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 24619 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1145840 ആയി ഉയര്‍ന്നു.
മുംബൈയില്‍ മാത്രം പുതുതായി 2389 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
24,619 new #COVID19 cases and 398 deaths reported in Maharashtra today. The total number of cases in the State rises to 11,45,840 including 8,12,354 recoveries, 3,01,752 active cases and 31,351 deaths: State Health Department pic.twitter.com/KvH1eVs6P5
— ANI (@ANI) September 17, 2020
വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 398 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 31351 ആയി ഉയര്‍ന്നു. നിലവില്‍ 301752 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 812354 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം ഒഡീഷയിലും വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 4241 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതുടെ എണ്ണം 167161 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം ഇതുവരെ 669 പേരാണ് മരിച്ചത്. നിലവില്‍ 32973 ആക്ടീവ് കേസുകളാണ് ഉള്ളത്.
4,241 new #COVID19 cases and 3,607 recoveries reported in Odisha in the last 24 hours. The total number of cases rise to 1,67,161 including 1,33,466 recoveries, 32,973 active cases and 669 deaths: State Health Department
— ANI (@ANI) September 17, 2020
Discussion about this post