ബംഗളൂരു: കോവിഡ് 19 വൈറസ് ബാധിച്ച് ബി.ജെ.പി. നേതാവും രാജ്യസഭാംഗവുമായ അശോക് ഗസ്തി അന്തരിച്ചു. അമ്പത്തിയഞ്ച് വയസ്സായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് സെപ്റ്റംബര്‍ രണ്ടിനാണ് അദ്ദേഹത്തെ ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ച് നടത്തിയ പരിശോധനയില്‍ അശോക് ഗസ്തിക്ക് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ബെംഗളൂരു മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Ashok Gasti (in file pic), Member of Parliament from Rajya Sabha who was admitted to Manipal Hospital, Old Airport Road on September 2, diagnosed with severe #COVID19 pneumonia passed away at 10:31 pm. He was 55 years old: Dr Manish Rai, Hospital Director. #Karnataka pic.twitter.com/ZSsYC3sj6j
— ANI (@ANI) September 17, 2020
തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെ അദ്ദേഹത്തെ ആരോഗ്യനില വഷളായി. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. ജൂലായ് 22-നാണ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്. ഗസ്തിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം രേഖപ്പെടുത്തി.
Discussion about this post