ന്യൂഡല്‍ഹി: കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിന് കൊവിഡ്-19 സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ഔദ്യോഗികമായി അറിയിച്ചത്. കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നു. ഞാനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം.-പ്രഹ്ലാദ് സിങ് ട്വീറ്റ് ചെയ്തു.
മധ്യപ്രദേശിലെ ദമോ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള മന്ത്രിയാണ് പ്രഹ്ലാദ് സിങ്. നിതിന്‍ ഗഡ്കരി, അമിത് ഷാ, ശ്രീപാദ് നായിക്, ധര്‍മേന്ദ്ര പ്രധാന്, കൈലഷ് ചൗധരി, അര്ജുന് റാം മേഘ് വാള്, ഗജേന്ദ്ര ഷെഖാവത്ത്, സുരേഷ് അങ്കാഡി എന്നീ കേന്ദ്രമന്ത്രിമാര്‍ക്കും നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് പ്രഹ്ലാദിനും കൊവിഡ് പോസിറ്റീവായത്.
Discussion about this post