ന്യൂഡൽഹി: ഇന്ത്യൻ സൈനികരെ അതിർത്തിയിൽ പട്രോളിങ് നടത്തുന്നതിൽനിന്ന് തടയാൻ ഭൂമിയിലെ ഒരു ശക്തിക്കും സാധിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈനയുമായി നിലനിൽക്കുന്ന സംഘർഷം സംബന്ധിച്ച് പാർലമെന്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സൈനിക പോസ്റ്റുകളിൽ പട്രോളിങ് നടത്താൻ ഇന്ത്യൻ സൈനികരെ ചൈന അനുവദിക്കുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ പട്ടാളക്കാരെ തടയാൻ ആർക്കും സാധിക്കില്ലെന്നും ചൈനയുടെ ഈ സമീപനമാണ് അവരുമായുള്ള ഏറ്റുമുട്ടലിന് ഇടയാക്കുന്നതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലു കിഴക്കൻ ലഡാക്കിലെ സൈന്യത്തിന്റെ പട്രോളിങ്ങിൽ മാറ്റമൊന്നും ഉണ്ടാവില്ലെന്നും അദ്ദേഹം പ്രതിപക്ഷത്തിന് ഉറപ്പു നൽകി. പരമ്പരാഗത സൈനിക പോസ്റ്റുകളിൽനിന്ന് ഇന്ത്യൻ സൈന്യത്തിന് പിൻവാങ്ങേണ്ടിവന്നെന്ന് മുൻ കേന്ദ്ര പ്രതിരോധ മന്ത്രി എകെ ആന്റണി പരാമർശം നടത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.
Discussion about this post