ന്യൂഡല്‍ഹി: 70ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ബിജെപി നേതാവും രാജ്യസഭാംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനം. മോഡിജിയുടെ കൈയില്‍ ഈ ഇന്ത്യന്‍ മഹാരാജ്യം സുരക്ഷിതമാണെന്ന് ആശംസകള്‍ അറിയിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
കോവിഡിന്റെ കാലത്ത് ആറുമാസമായി 80 കോടിയോളം വരുന്ന പാവപ്പെട്ടവര്‍ക്ക് മോഡി സര്‍ക്കാര്‍ ഭക്ഷണം സൗജന്യമായി നല്കി വരികയാണെന്നും ആറുവര്‍ഷം കൊണ്ട് വളരെ അത്ഭുതകരമായ കാര്യങ്ങള്‍ രാജ്യത്തിന് വേണ്ടി പ്രധാനമന്ത്രി ചെയ്തിട്ടുണ്ടെന്നും അല്‍ഫോണ്‍സ് കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.
പാവങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി ഇന്ത്യയുടെ ബജറ്റിന്റെ ഏതാണ്ട് 75 ശതമാനത്തോളം ചെലവഴിച്ചു. മോഡിജിയുടെ കൈയില്‍ ഈ രാജ്യം സുരക്ഷിതമാണെന്നും എല്ലാവര്‍ക്കും അക്കാര്യത്തില്‍ നല്ല വിശ്വാസമുണ്ടെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയെ എല്ലാവരും ബഹുമാനിക്കുന്ന രാജ്യമാക്കി മോഡി മാറ്റി. എല്ലാവര്‍ക്കും അഭിമാനിക്കാന്‍ പറ്റുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്രമോഡി. അദ്ദേഹത്തിന് ദൈവം ദീര്‍ഘായുസ് നല്കട്ടെയെന്നും ജീവിതം സന്തോഷകരമായിരിക്കട്ടെയെന്നും ആശംസിക്കുന്നുവെന്നും അല്‍ഫോണ്‌സ് കണ്ണന്താനം പറഞ്ഞു.
Discussion about this post