മുംബൈ; കൊവിഡ് പ്രതിസന്ധിക്കിടെ സന്നദ്ധ പ്രവര്‍ത്തനത്തില്‍ സജീവമായി നില്‍ക്കുന്ന താരമാണ് സോനു സൂദ്. വരാന്‍ പോവുന്ന ബിഹാര്‍ ഇലക്ഷനില്‍ മത്സരിക്കാന്‍ തനിക്ക് ഒരു ബിജെപി ടിക്കറ്റ് ശരിയാക്കി തരുമോ എന്ന് ചോദിച്ച ഒരു ആരാധകനാണ് സോനു സൂദ് മറുപടി നല്‍കി രംഗത്ത് എത്തിയത്.
എന്നാല്‍ ബസ് ടിക്കറ്റും ട്രെയിന്‍ ടിക്കറ്റും വിമാന ടിക്കറ്റും അല്ലാതെ അല്ലാതെ തനിക്ക് ഒരു ടിക്കറ്റും ശരിയാക്കിതരാന്‍ അറിയില്ലെന്നാണ് സോനു സൂദ് തമാശ രൂപേണ മറുപടി നല്‍കിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് മറുപടി നല്‍കിയത്.
ലോക്ഡൗണ്‍ സമയത്ത് ജോലി നഷ്ടപ്പെട്ട നിരവധി പേരെയാണ് സോനു സൂദ് സഹായിച്ചത്. കൊവിഡ് പ്രതിസന്ധിക്കിടെ ജോലി നഷ്ടപ്പെട്ട യുവതിക്ക് സഹായവാഗ്ദാനവുമായി സോനു സൂദ് രംഗത്തു വന്നിരുന്നു. ശാരദ എന്ന ഹൈദരാബാദിലെ യുവതിക്കാണ് ജോലി നഷ്ടപ്പെട്ടത്. മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ടെക്കിയായിരുന്നു ഇവര്‍. സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ഇവര്‍ പച്ചക്കറി കച്ചവടം തുടങ്ങുകയായിരുന്നു. ഇവരെ നേരിട്ട് വിളിച്ച് സോനു സൂദ് സഹായം നല്‍കിയിരുന്നു. നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്.
बस, ट्रेन और प्लेन की टिकट के इलावा मुझे कोई टिकट दिलवाना नहीं आता मेरे भाई। 😂🙏 https://t.co/qULDxegoLW
— sonu sood (@SonuSood) September 16, 2020
Discussion about this post