ചെന്നൈ: തമിഴ് സംവിധായകന് ബാബു ശിവന് അന്തരിച്ചു. 54 വയസായിരുന്നു. കരള്‍-വൃക്ക സംബന്ധമായ അസുഖത്തിനൊപ്പം ശ്വസനസംബന്ധമായ അസ്വസ്ഥതകളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന് ഡയാലിസിസ് നടത്തിയിരുന്നെങ്കിലും ഇന്നലെ രാവിലെ മരണം സംഭവിക്കുകയായിരുന്നു.
2009 ല്‍ വിജയിയെ നായകനാക്കി ഒരുക്കിയ ആക്ഷന്‍ ചിത്രം ‘വേട്ടൈക്കാരന്‍’ ആണ് അദ്ദേഹം സംവിധാനം ചെയ്ത ഒരേയൊരു ചിത്രം. സംവിധായകന് ധരണിയുടെ അസിസ്റ്റന്റ് ആയാണ് ബാബു ശിവന് സിനിമാജീവിതം ആരംഭിക്കുന്നത്. ധരണി സംവിധാനം ചെയ്ത വിജയ് ചിത്രം കുരുവിയുടെ രചയിതാവായിരുന്നു അദ്ദേഹം.
Discussion about this post