ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പഠനത്തിന് പ്രത്യേക സംവരണം ഏര്‍പ്പെടുത്തി. ബിപല്‍ തമിഴ്‌നാട് നിയമസഭ ഐക്യകണ്‌ഠ്യേന പാസാക്കുകയും ചെയ്തു. സര്‍ക്കാര്‍ ക്വാട്ടയിലുള്ള സീറ്റുകളില്‍ 7.5 ശതമാനം സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മാറ്റിവെയ്ക്കുകയും ചെയ്തു.
നീറ്റ് പരീക്ഷയില്‍ യോഗ്യത നേടിയവരെയാണ് സംവരണ സീറ്റുകളിലേക്ക് പ്രധാനമായും പരിഗണിക്കുക. നീറ്റ് നടപ്പാക്കിയതിന് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് തിരിച്ചടിയായെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത്.
ഇതേ കുറിച്ച് പഠനം നടത്തുന്നതിന് മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി പി കലൈയരശന്റെ നേതൃത്വത്തില്‍ ഒരു സമിതിയെ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. സമിതിയുടെ നിര്‍ദേശപ്രകാരമാണ് സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.