ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇന്ന് എഴുപതാം പിറന്നാള്‍. പിറന്നാള്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് ഒരാഴ്ച നീണ്ടു നില്ക്കുന്ന പരിപാടികളാണ് സംസ്ഥാനങ്ങളില്‍ ബിജെപി സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നത്.
ഉത്തര്‍പ്രദേശില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പരിപാടിക്ക് ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ തുടക്കമിട്ടിരുന്നു.
എഴുപതാം പിറന്നാള്‍ ദിനത്തില്‍ രാജ്യത്തെ പാവപ്പെട്ടവരെ സഹായിക്കാനുള്ള വിവിധ പരിപാടികളാണ് ബിജെപി സംഘടിപ്പിക്കുന്നത്. ഒരാഴ്ച നീണ്ടു നില്ക്കുന്ന പരിപാടികളാണ് സംസ്ഥാനങ്ങളില്‍ സംഘടിപ്പിക്കുന്നത്. സേവ സപ്താഹ് എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്.
ആഘോഷ പരിപാടികളുടെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍, ചികിത്സ സഹായം തുടങ്ങിയവ വിതരണം ചെയ്യും. ജന്മദിനത്തോടനുബന്ധിച്ച് ബിജെപി സംസ്ഥാന ഓഫീസുകളില്‍ ആഘോഷപരിപാടിയും നടക്കും.