മുംബൈ: മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം പതിനൊന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 23365 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1121221 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 474 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 30883 ആയി ഉയര്‍ന്നു. നിലവില്‍ 297125 ആക്ടീവ് കേസുകളാണ് ഉള്ളത്.
23,365 new #COVID19 cases and 474 deaths reported in Maharashtra today; 17,559 patients discharged. Total cases in the state rise to 11,21,221 including 30,883 deaths and 7,92,832 patients discharged. Active cases at 2,97,125: Public Health Department, Maharashtra pic.twitter.com/QiNePDBLFL
— ANI (@ANI) September 16, 2020
ഡല്‍ഹിയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 4473 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 230269 ആയി ഉയര്‍ന്നു. 33 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 4839 ആയി ഉയര്‍ന്നു. നിലവില്‍ 30914 ആക്ടീവ് കേസുകളാണ് ഉള്ളത്.
അതേസമയം ബംഗാളില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 3237 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 212383 ആയി ഉയര്‍ന്നു. 61 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 24147 ആക്ടീവ് കേസുകളാണ് ഉള്ളത്.
West Bengal reports 3,237 new #COVID19 cases and 61 deaths today, taking total cases to 2,12,383 including 1,84,113 discharges, 24,147 active cases and 4,123 deaths: State Health Department pic.twitter.com/nACD1U850Q
— ANI (@ANI) September 16, 2020
Discussion about this post